രാമ ക്ഷേത്രത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഉപകരണമാക്കുന്നു: സീതാറാം യെച്ചൂരി

കണ്ണൂര്‍: വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഉപകരണമായി രാമക്ഷേത്രത്തെ ബിജെപി ഉപയോഗിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യാജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വിശ്വാസത്തെ അവര്‍ ചൂഷണം ചെയ്യുകയാണ്. ഓരോരുത്തരുടെയും മത വിശ്വാസത്തെയും അംഗീകരിക്കണമെന്നുംസിതാറാം യെച്ചൂരി പറഞ്ഞു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സി.പി.എം പങ്കെടുക്കില്ലന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് പങ്കെടുക്കണമോയെന്നത് അവരുടെ ആഭ്യന്തര വിഷയമാണെന്നും അദേഹം വ്യക്തമാക്കി. സിപിഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇന്ത്യ മുന്നണിയില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. അവര്‍ക്ക് അവരുടെ തീരുമാനങ്ങളുണ്ട്. രാഷ്ട്രീയ എതിരാളികളെ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മൗലിക അവകാശങ്ങളുടെ ലംഘനമാണത്. ഇന്ത്യന്‍ ജനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞതായിരുന്നു. രാജ്യത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമായി. കാര്‍ഷികോല്‍പ്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞുവെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ ക്ഷണം കിട്ടിയിരുന്നുവെന്നും പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page