വാക് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കൊല്ലം:മൂന്നാംകുറ്റിയില്‍ പിതാവിനെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. മങ്ങാട് സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അഖിലിനെ അറസ്റ്റ് ചെയ്തു.
രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാൻസി കടയില്‍ വച്ചാണ് സംഭവം. കടയിലെത്തിയ മകനുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും കലാശിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് മകൻ പിതാവിന്റെ തലയ്‌ക്ക് അടിയ്‌ക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page