വിനോദ യാത്രക്കിടെ വിദ്യാർത്ഥിയെ ചുംബിച്ചു; ദൃശ്യങ്ങൾ വൈറലായി; പ്രധാന അധ്യാപികക്ക് സസ്പെൻഷൻ

വെബ്ബ് ഡെസ്ക്:വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കര്‍ണാടകത്തിലെ ചിക്കബല്ലാപ്പൂര്‍ ജില്ലയിലുള്ള മുരുകമല്ല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി.അടുത്തിടെ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ഇവര്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും ഹെഡ്മിസ്ട്രസിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.

ബ്ലോക്ക് എഡ്യുക്കേഷണല്‍ ഓഫീസര്‍ (ബിഇഒ) ഉമാദേവി സ്‌കൂള്‍ സന്ദര്‍ശിച്ച്‌ വസ്തുതകള്‍ ചോദിച്ചു മനസിലാക്കിയെന്നും വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ പറഞ്ഞു. ഇവ റിട്രീവ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page