നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; എക്സറേയിൽ ഡോക്ടർമാർ കണ്ടത് പപ്പടംകുത്തി വിഴുങ്ങിയ നിലയിൽ; മാനസിക വെല്ലുവിളി നേരിടുന്ന 33 കാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ. മലപ്പുറം സ്വദേശിനിയായ 33കാരിക്കാണ് ഈ ദുർഗതി ഉണ്ടായത്. നെഞ്ചുവേദനയെത്തുടർനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും യുവതിയെ ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ നെഞ്ചിൽ പപ്പടം കുത്തി കണ്ടെത്തുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്ര ക്രിയയിലൂടെ പപ്പടം കുത്തി ഡോക്ടർമാർ പുറത്തെടുത്തു. എന്നാൽ
അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. ശ്വാസനാളം, ശ്വാസ കോശം, മഹാരക്തധമനി, ഇടത് വൃക്ക എന്നിവിടങ്ങളിൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. യുവതി ഇപ്പോൾ കാർഡിയാക് വിഭാഗം ഐസിയുവിൽ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page