റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: ജാല്‍സൂറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു. ദേലംപാടി, ബെള്ളിപ്പാടി സ്വദേശിയും കര്‍ഷകനുമായ പുരുഷോത്തമ ഗൗഡ(72)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമ ഗൗഡയെ ആദ്യം സുള്ള്യയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേര്‍ സംബന്ധിച്ചു. ഭാര്യ: സവിത. മകന്‍: തിലക്(ഓട്ടോ ഡ്രൈവര്‍ ജാല്‍സൂര്‍). മരുമകള്‍: വീണാകുമാരി. സഹോദരന്‍: ചന്ദ്രശേഖരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page