നവകേരള യാത്ര കാണാനെത്തിയത് കറുത്ത ചുരിദാര്‍ ധരിച്ച്‌; കസ്റ്റഡിയില്‍ എടുത്തത് ഏഴുമണിക്കൂര്‍; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍

കൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ കസ്റ്റഡിയില്‍ എടുത്ത യുവതി ഹൈക്കോടതിയില്‍.ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ നഷ്ടപരിഹാരം തേടി യുവതി ഹര്‍ജി സമര്‍പ്പിച്ചു. ലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചന നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒരാഴ്ചക്കുശേഷം പരിഗണിക്കും.ഡിസംബര്‍ 18ന് ഭര്‍തൃമാതാവിനൊപ്പം രണ്ടാലുംമൂട്ടില്‍ കാത്തു നിൽക്കവെയാണ് അറസ്റ്റ് എന്ന്  ഹരജിയില്‍ പറയുന്നു. ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാല്‍ യുവതി പ്രതിഷേധിക്കാൻ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെതുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും …

അയോധ്യയിലെ രാമ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ. താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. വിഭൂതിഖണ്ഡിൽ നിന്നും പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ വധിക്കുമെന്നും ഇവർ ഭീഷണി സന്ദേശം മുഴക്കിയിരുന്നു.ഇമെയിൽ ഐഡികളുടെ സാങ്കേതിക വിശകലനത്തിന് ശേഷം, തഹർ സിംഗ് ഇമെയിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചതായും ഓംപ്രകാശ് മിശ്ര ഭീഷണി സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തി.സിങ്ങും മിശ്രയും ഗോണ്ടയിലെ താമസക്കാരാണെന്നും ഒരു പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നവരാണെന്നും എസ്ടിഎഫ് ഇക്കാര്യം കൂടുതൽ …

കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനാർത്ഥി; മുസ്ലിഹ് മഠത്തിലിനെ ലീഗ് പ്രഖ്യാപിച്ചു

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി മുസ്ലിഹ് മഠത്തിലിനെ പാർട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.മുസ്ലീം ലീഗ് സംസ്ഥാന അധ്യഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മേയർ സ്ഥാനാർത്ഥിയായി മുസ്ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചത്. ഇതോടെ ഏറെ നാളത്തെ അനിശ്ചിതങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. കോൺഗ്രസ്- മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായാണ് രണ്ടാം ടേമിൽ മേയർ പദവി മുസ്ലിം ലീഗിന് കൈമാറാൻ തീരുമാനിച്ചത്. 14 അംഗങ്ങളാണ് മുസ്ലിം ലീഗിനുള്ളത്. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി ചെയർമാൻ കൂടിയാണ് മുസ്ലിഹ് …

ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ

കാസർകോട്: ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയെ കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം കോടി റോഡ് സ്വദേശി ഓട്ടോ ഡ്രൈവർ മുഹമ്മദിന്റെയും സുബൈദയുടെയും മകൾ തഫ്സീന (27) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയി ലേക്ക് മാറ്റി.കഴിഞ്ഞ ഒന്നര മാസം മുമ്പായിരുന്നു മൗവ്വലിലെ സമീറുമായി തഫ്സീനയുടെ വിവാഹം. സഹോദരങ്ങൾ : തൻസീർ, …

ഉപ്പളയിൽ 53 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള സ്വദേശിനി ചന്ദ്രാവതി(53) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. കേൾവശക്തി കുറവുള്ള ചന്ദ്രാവതി കുടുംബവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഒരു റെയിൽ പാളം കടന്ന് അടുത്ത പാളത്തിലേക്ക് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്നു പൊലീസ് എത്തി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. പരമേശ്വരന്റെയും പുത്തമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ശശി, …

മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കാമുകനായ ഗുണ്ടാ നേതാവിനെ വധിച്ച കേസിലെ പ്രതി; മോഡലിന്റെ മൃതദേഹം കണ്ടെത്തിയില്ല

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ മോഡലുമായ യുവതി ഹോട്ടലിൽ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊല കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ദിവ്യയുടെ കൊല നടന്നത്. ഹോട്ടൽ ഉടമയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ ചൊവ്വാഴ്ചയാണ് ദിവ്യ കൊല്ലപ്പെടുന്നത്. ഹോട്ടലുടമയും ഡൽഹിയിലെ വ്യവസായിയുമായ അഭിജിത് സിങ്ങാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദിവ്യ പഹൂജയുടെ സഹോദരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഭിജിത്തിനോപ്പമാണ് ദിവ്യ വീട്ടിൽ നിന്ന് …

ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി കഞ്ചാവ് എത്തിക്കും; ബൈക്കിൽ വിൽപ്പനയ്ക്ക് എത്തിച്ച മൂന്നുകിലോ കഞ്ചാവുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ മടക്കര ഡിസ്പെന്‍സറിക്ക് പിറകില്‍ താമസിക്കുന്ന പത്താല ഹൗസില്‍ അബൂബക്കറുടെ മകന്‍ പി.പി.നവാസിനെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും പിടികൂടിയത്. ബുധനാഴ്ച പുലർച്ചെപാപ്പിനിശേരി ഗെയിറ്റിന് സമീപം മൂന്നുപെറ്റുമ്മ പള്ളിയുടെ മുന്നില്‍വെച്ചാണ് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് നവാസെന്ന് എക്സൈസ് പറഞ്ഞു.മയക്കുമരുന്ന് കൈവശം വെച്ചതിന് നിലവില്‍ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ വിണ്ടും കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയില്‍ …

എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ പറഞ്ഞ് കൊണ്ട് തുടങ്ങി പ്രധാനമന്ത്രി;മോദിയുടെ ഗ്യാരണ്ടിയിൽ എന്തും നടക്കും എന്ന് പ്രഖ്യാപനം; തൃശ്ശൂരിനെ ആവേശക്കടലാക്കി റാലി

തൃശ്ശൂർ: തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്‍റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിനാഥൻ്റെ മണ്ണിൽ നിന്നു വരുന്ന താന്‍ വടക്കു നാഥൻ്റെ മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് …

കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതി പകരം വീട്ടിയത് കാമുകന്റെ നികുതിവെട്ടിപ്പ് പുറത്തുവിട്ട്; ഒടുവില്‍ യുവതിക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വഞ്ചിച്ച മുന്‍ കാമുകനോട് വ്യത്യസ്തമായ രീതിയില്‍ പകരം വീട്ടി യുഎസ് സ്വദേശിനി. കാമുകന്‍ നികുതി വെട്ടിപ്പ് നടത്തിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് പ്രതികാരം ചെയ്തത്. ഇന്റേണല്‍ റെവന്യൂ സര്‍വ്വീസിനാണ് വിവരങ്ങള്‍ കൈമാറിയത്. ഇവ ലൂയിസാണ് എന്ന യുവതിയാണ് ഈ വിവരം തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തത്. നികുതി പിരിക്കുകയും നികുതി നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന യുഎസിലെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഐആര്‍സ്. നികുതി വെട്ടിപ്പ് നടത്തുന്നവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിച്ച് ഐആര്‍എസ് രംഗത്തെത്തിയതും …

ട്രയിനിൽ മലയാളി യുവതിയുടെ മുന്നിൽ സ്വയംഭോഗം; ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ

പനജി:ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ച്‌ 22 കാരിയായ യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ട്രെയിൻ കര്‍ണാടകയിലെ ഗോകര്‍ണ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ചൊവ്വാഴ്ച രാവിലയോടെ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന …

പതിനേഴുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ

കൊല്ലം:പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ 49 കാരനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഗസ്ത്യക്കോട് ഗൗരിഗിരിയില്‍ ഷിജുമോനാണ് പിടിയിലായത്.പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാവില്ലെന്ന് മനസിലാക്കി അവിടെയെത്തിയ ഷിജുമോന്‍ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. മുൻപ് വളര്‍ത്തു നായയെ വില്‍പ്പന നടത്തിയത് വഴി പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് കേസെടുത്തു. …

കുട്ടികള്‍ പൂക്കള്‍ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍

പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. കര്‍ണാടക ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്. കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാള്‍ അങ്കണവാടി ജീവനക്കാരിയോട് വഴക്കിടുകയായിരുന്നു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെ 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തുമാറ്റി. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ …

പ്രധാനമന്ത്രി കേരളത്തിൽ എത്തി; റോഡ് ഷോ അൽപ്പസമയത്തിനകം

തൃശ്ശൂർ:പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർ​ഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് പുറപ്പെടും. ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമെത്തും. തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ …

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചുവെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ പ്രസ്താവന നടത്തിയത് ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചുവെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ക്രൈസ്തവ സമൂഹം ദു:ഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്ര കണ്ടു അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. ഏതാനും …

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയോടുള്ള ലൈംഗിക വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവല്‍, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്.ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു.എറണാകുളം സ്വദേശിനിയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭര്‍ത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങള്‍ അനുകരിക്കാൻ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

മിനിലോറിയിടിച്ച് കക്കാ വില്‍പനക്കാരനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ: കായംകുളത്ത് മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തൃക്കുന്നുപ്പുഴ പതിയാങ്കര കൊച്ചു പണ്ട്യാലയില്‍ അബ്ദുള്‍റഷീദാ(60)ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴുമണിയോടെ കൃഷ്ണപുരം അജന്ത ജങ്ഷനിലായിരുന്നു അപകടം. കക്കാ ഇറച്ചികച്ചവടക്കാരനായിരുന്നു. ഇയാള്‍ കരുനാഗപ്പളളിയിലേക്ക് പോകുമ്പോള്‍ എതിരെ വന്ന മീന്‍കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഭാര്യ: സുഹ്റാബീവി. മക്കള്‍: അഫ്സല്‍, ഹക്കീം, അനസ്, അഫ്സീന. മരുമക്കള്‍: സുനീറ, മുനീറ, സിയാദ്, സജിന.

താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍; പിടിയിലായത് 24 കാരൻ

താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.കട്ടിപ്പാറ ചെമ്പ്രകുണ്ടിലെ മിശ്ഹബ് ഷാൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ചെമ്പ്രകുണ്ടിലെ വീട്ടില്‍വച്ചാണ് മിശ്ഹബ് ഷാനെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തലയാട് സ്വദേശിനിയായ പതിനേഴുകാരിയാണ് കട്ടിപ്പാറയില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ പോക്സോ ആക്‌ട്, ഐ.പി.സി. 376 (1) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് പ്രത്യേക പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചു; 50 കാരൻ ഷോക്കേറ്റ് മരിച്ചു

പാല:വൈദ്യുതി ഉപയോഗിച്ച്‌ മീന്‍ പിടിക്കാൻ ശ്രമിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ ആണ് ഷോക്കേറ്റ് മരിച്ചത്.വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച്‌ ഷോക്കടിപ്പിച്ച്‌ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാനെത്തിയതായിരുന്നു സുനില്‍കുമാര്‍. ഷോക്കേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.