ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി കഞ്ചാവ് എത്തിക്കും; ബൈക്കിൽ വിൽപ്പനയ്ക്ക് എത്തിച്ച മൂന്നുകിലോ കഞ്ചാവുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ മടക്കര ഡിസ്പെന്‍സറിക്ക് പിറകില്‍ താമസിക്കുന്ന പത്താല ഹൗസില്‍ അബൂബക്കറുടെ മകന്‍ പി.പി.നവാസിനെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ
പാപ്പിനിശേരി ഗെയിറ്റിന് സമീപം മൂന്നുപെറ്റുമ്മ പള്ളിയുടെ മുന്നില്‍വെച്ചാണ് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് നവാസെന്ന് എക്സൈസ് പറഞ്ഞു.
മയക്കുമരുന്ന് കൈവശം വെച്ചതിന് നിലവില്‍ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ വിണ്ടും കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയില്‍ പോയി മൊത്തമായി കഞ്ചാവ് വാങ്ങി പാപ്പിനിശ്ശേരി, മടക്കര, മാട്ടൂല്‍, പുതിയങ്ങാടി, പഴയങ്ങാടി എന്നി സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രികരിച്ച് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page