കുട്ടികള്‍ പൂക്കള്‍ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍

പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. കര്‍ണാടക ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്. കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാള്‍ അങ്കണവാടി ജീവനക്കാരിയോട് വഴക്കിടുകയായിരുന്നു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെ 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തുമാറ്റി. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജനുവരി ഒന്നിന് നടന്ന സംഭവം അടുത്തിടെയാണ് പുറത്തായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page