നവകേരള യാത്ര കാണാനെത്തിയത് കറുത്ത ചുരിദാര്‍ ധരിച്ച്‌; കസ്റ്റഡിയില്‍ എടുത്തത് ഏഴുമണിക്കൂര്‍; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍


കൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ കസ്റ്റഡിയില്‍ എടുത്ത യുവതി ഹൈക്കോടതിയില്‍.ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ നഷ്ടപരിഹാരം തേടി യുവതി ഹര്‍ജി സമര്‍പ്പിച്ചു. ലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചന നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒരാഴ്ചക്കുശേഷം പരിഗണിക്കും.ഡിസംബര്‍ 18ന് ഭര്‍തൃമാതാവിനൊപ്പം രണ്ടാലുംമൂട്ടില്‍ കാത്തു നിൽക്കവെയാണ് അറസ്റ്റ് എന്ന്  ഹരജിയില്‍ പറയുന്നു. ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാല്‍ യുവതി പ്രതിഷേധിക്കാൻ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെതുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും ഹരജിയില്‍ യുവതി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page