ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി


കൊച്ചി: ഭാര്യയോടുള്ള ലൈംഗിക വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവല്‍, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്.ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു.
എറണാകുളം സ്വദേശിനിയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭര്‍ത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങള്‍ അനുകരിക്കാൻ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page