വിധവയായ ഇരുപത്തിമൂന്നുകാരിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി; യുവതിയുടെ മാനസികനില പരിഗണിച്ചാണ് ഉത്തരവെന്ന് കോടതി

ഭര്‍ത്താവ് മരിച്ച യുവതിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.
യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. ഇരുപത്തിമൂന്നുകാരി 27 ആഴ്ച ഗര്‍ഭിണിയാണ്. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഇരുപത്തിമൂന്നുകാരി മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗര്‍ഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഇടപെട്ട കോടതി, ഗര്‍ഭഛിദ്രം നടത്താനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയിപ്പോള്‍ എയിംസില്‍ മാനസിക രോഗ ചികിത്സയിലാണ്. കഴിഞ്ഞ മാസം ഇവരുടെ മാനസികാരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെ നിര്‍ബന്ധിക്കുന്നത് അവളുടെ സ്വകാര്യതയ്‌ക്കെതിരായ ആക്രമണമാണെന്ന് യുവതിയുടെ അഭിഭാഷകന്‍ ഡോ അമിത് മിശ്ര വാദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page