ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും(51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചതായി വിവരം. ഒലിവറിന്റെ ഒപ്പം മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരും വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും കുടുംബവും. അപകടം കണ്ട മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ വേഷമിട്ടിട്ടുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ‘ദി ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. 2008-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധനേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page