പെരിയാർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി അഞ്ചു വയസ്സുകാരൻ; മുഹമ്മദ് കയ്യിസിൻ്റെ പ്രകടനം നീന്തൽ പരിശീലിപ്പിക്കാൻ ബോധവത്കരണം കൂടെ ലക്ഷ്യമിട്ട്

കൊച്ചി:പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിട്ട് അഞ്ച് വയസ്സുകാരന്‍.ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം.
14 വര്‍ഷമായി മണപ്പുറം ദേശം കടവില്‍ നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാര്‍ നീന്തി കടന്നത്.   എല്ലാവര്‍ക്കും നീന്തല്‍ പഠിക്കാന്‍ ഒരു ആഹ്വാനമാണ് കുഞ്ഞ് കയ്യിസ് നല്‍കുന്നതെന്നും അല്‍പ്പ സമയം മാറ്റിവെച്ച്‌ നീന്തല്‍ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നീന്തല്‍ പഠിക്കാന്‍ കഴിയുമെന്നും, അങ്ങനെ ആരും മുങ്ങി മരിക്കാത്ത ഒരു സ്ഥിതി  സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കയ്യിസിലൂടെ തെളിയിച്ചതെന്നും പരിശീലകന്‍ സജി വാളശ്ശേരില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പെരിയാര്‍ നീന്തിക്കടന്ന സുധീര്‍ – റിനുഷ ദമ്പതികളുടെ മകനാണ് യുകെജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് കയ്യിസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page