ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടി; വീഡിയോ ചിത്രീകരിച്ചതിന് യുവതിയെ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വിളമ്പിയ ഉച്ച ഭക്ഷണത്തിൽ നിന്നാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വൃത്തിഹീനമായ ഭക്ഷണത്തിൻ്റെ വീഡിയോ ചിത്രീകരിച്ച അഭിഭാഷകയായ യുവതിയെ ഹോട്ടൽ ജീവനക്കാർ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി.

ഹോട്ടലിൽ നിന്ന് കഴിച്ച പനീർ കറിയില്‍ നിന്നാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. ഉടൻ തന്നെ യുവതി പോലീസിലും ഭക്ഷ്യ സുരക്ഷാ വകുപ്പിലും ബന്ധപ്പെട്ടു. ഹോട്ടൽ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്യാൻ തുടങ്ങിയപ്പോള്‍ ജീവനക്കാർ യുവതിയെ വലിച്ചിഴയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

സംഭവം നടന്നതിന് ശേഷം അഭിഭാഷകയായ യുവതി വിധാൻ സൗധ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിലെ രണ്ട് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page