ഒരാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയാല്‍ അയാളെ കുറിച്ച് പാട്ടും സിനിമയുമൊക്കെ സ്വഭാവികമെന്ന് ഇ.പി.ജയരാജന്‍

ഒരാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയാല്‍ അയാളെ കുറിച്ചു പാട്ടും സിനിമയുമൊക്കെയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയെ സ്തുതിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ വീഡിയോ ആല്‍ബമുയര്‍ത്തിയ വിവാദങ്ങളില്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. എല്ലാ രംഗത്തും ഇത്തരത്തിലുളള മഹത് വ്യക്തികളെ കുറിച്ചു ഇത്തരം പാട്ടുകളൊക്കെ ഉണ്ടാകും. അതു മനുഷ്യ വികാരത്തിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. അതില്‍ ശരിയും തെറ്റും നിരീക്ഷിക്കേണ്ടത് ജനങ്ങളാണ് അതവര്‍ നിരീക്ഷക്കട്ടെ. പി.ജയരാജനെ പാര്‍ട്ടി ഇതേ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. പി.ജയരാജനെതിരെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവര്‍ണര്‍ക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കര്‍ഷക വിരുദ്ധ സമീപനം ഗവര്‍ണര്‍ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം അവര്‍ക്കൊപ്പമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page