അവാമി ലീഗ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം; ബംഗ്ലാദേശില്‍ ഷേക്ക് ഹസീന നാലാം തവണയും പ്രധാന മന്ത്രി സ്ഥാനത്തേക്ക്
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷേക് ഹസീന തടര്‍ച്ചയായ നാലാം തവണയും അധികാരത്തിലേക്ക്.ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ അര്‍ദ്ധരാത്രി വരെ ഷേക് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി 300 പാര്‍ലമെന്റ് സീറ്റുകളില്‍ 200 എണ്ണത്തില്‍ വിജയിച്ചു. വ്യാപകഅക്രമങ്ങള്‍ക്കും തീവയ്പ്പുകള്‍ക്കുമിടയിലായിരുന്നു വോട്ടെടുപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍ പി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 1986 നു ശേഷം നടന്ന എട്ടാമത്തെ തിരഞ്ഞെടുപ്പിലും ഗോപാല്‍ ഗഞ്ച് – 3 പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നു ഷേക് ഹസീന വിജയിച്ചു. ഹസീനക്കു 249965 …