കുഞ്ഞിനൊപ്പം വിഷം കഴിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പാലക്കാട്:പാലക്കാട് കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണമാരംഭിച്ചു.

മുറിയിലും ശരീരത്തിലുമാകെ രക്തം; തെയ്യം കലാകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: തെയ്യം കലാകാരനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും ശരീരത്തിലും ആകെ രക്തം കണ്ടെത്തിയിട്ടുണ്ട്. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നാലാംവാതുക്കല്‍ കോളനിയിലെ സത്യന്‍ (42) ആണ് മരിച്ചത്. പത്മാവതിയുടെയും പരേതനായ കൊറഗന്റെയും മകനാണ്. ഞായറാഴ്ച രാത്രി തെയ്യം കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയ സത്യന്‍ ഏറെ വൈകിയിട്ടും ഉണരാത്ത സാഹചര്യത്തില്‍ വീട്ടുകാര്‍ തട്ടിവിളിച്ചുനോക്കി. ഈ സമയത്താണ് ശരീരം മുഴുവന്‍ രക്തം കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളിലും രക്തം കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സത്യനെ വീട്ടുകാര്‍ …

കാസര്‍കോട് ട്രെയിനിടിച്ച് മരിച്ചത് മോഷ്ടാക്കളെന്ന് സൂചന; സ്ഥലത്തുനിന്ന് ലഭിച്ചത് കളവുപോയ രണ്ടുമൊബൈലുകള്‍; മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജനറലാശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: പള്ളം റെയില്‍വേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവര്‍ മോഷ്ടാക്കളെന്ന് സൂചന. സംഭവസ്ഥലത്തുനിന്ന് മോഷണം പോയ രണ്ട് മൊബൈലുകള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ നെല്ലിക്കട്ട ചൂരിപ്പള്ളം സ്വദേശി മുഹമ്മദ് ഷഹീര്‍ (19)ആണെന്ന് തിരിച്ചറിഞ്ഞു. മാതാവാണ് ആശുപത്രിയിലുള്ള മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്. ഷഹീറിനെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്. നെക്രാജെ സ്വദേശി മുഹമ്മദ് സാഹിർ ആണ് മരിച്ച മറ്റെയാള്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് കരിപ്പൊടിയിലെ ക്വാട്ടേഴ്‌സില്‍ …

ജനപക്ഷം ബിജെപിയിൽ ലയിക്കുന്നു; പി സി ജോർജ്ജ് പത്തനംതിട്ടയിൽ മത്സരിച്ചേക്കും

കോട്ടയം: പി.സി. ജോര്‍ജ്ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേ‍ത്തു. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി. ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്‌സഭാ സീറ്റിലായിരിക്കും പി.സി. ജോര്‍ജ് മത്സരിക്കുക.രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ നൽകുന്നതിനാണ് ബിജെപിയിൽ ചേരുന്നതെന്ന് പി സി ജോർജ്ജ് പറഞ്ഞു. ഔദ്യോഗികമായി അംഗത്വം എടുത്തുകൊണ്ട് തന്നെ …

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ ടി.കെ അജ്മല്‍(24) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സംഘം മുക്കത്തെ വീട്ടില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.കുന്ദമംഗലം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍. എസ്.ഐ മാരായ അനീഷ്, അഭിലാഷ്, സുരേഷന്‍, സി.പി.ഒ മാരായ …

കടപ്പുറം മേഖലയില്‍ മദ്യ വില്‍പന; 34 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: കടപ്പുറം മേഖലയില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നത് എക്‌സൈസ് അധികൃതര്‍ തടഞ്ഞു. 34.56 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഒരാളെ കാസര്‍കോട് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. കാസര്‍കോട് നെല്ലിക്കുന്ന് പി എസ് ഗുഡ്ഡെ വീട്ടില്‍ എന്‍ നാരായണ(63)യാണ് പിടിയിലായത്. രണ്ടാം പ്രതി ബോവിക്കാനം സ്വദേശി സതീശന്‍(44) രക്ഷപ്പെട്ടു. കാസര്‍കോട് റേഞ്ചിലെ ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജെ ജോസഫും സംഘവുമാണ് നെല്ലിക്കുന്ന് പി. എസ് ഗുഡ്ഡെ പ്രദേശത്ത് റെയ്ഡിനെത്തിയത്. കടപ്പുറം മേഖലയില്‍ വ്യാപകമായി മദ്യവില്‍പന …

കുടുംബ വഴക്ക്;ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. അനില്‍കുമാറുമായി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച്‌ ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. സുധയുടെകൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പോലീസ് വധശ്രമത്തിന് കേസ് എടുത്തു.

സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റിൽ

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ കെ ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്.സംഗീതാധ്യാപകൻ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. ഈ മാസം 21നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തതും …

രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസ്;ശിക്ഷ ഇന്ന് വിധിക്കും; കനത്ത ജാഗ്രത

ആലപ്പുഴ:ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.രാവിലെ 11ന് മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളില്‍ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കാസർകോട് 2 യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ 5.20ന് കടന്നുപോയ ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൌൺ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചത് മോഷ്ടാക്കളെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപത്തു താമസിക്കുന്ന അതിഥിതൊഴിലാളികളുടെ മോഷണം …

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 12 കിലോ കുങ്കുമപ്പൂവ് പിടികൂടി

കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 കിലോ കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ വന്ന യാത്രികനായ കര്‍ണാടക കുടക് സ്വദേശി നിസാര്‍ ബൈഡഗോട്ട അബൂബക്കറില്‍ നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം അന്താരാഷ്ട്ര അറൈവല്‍ ഏരിയയ്ക്ക് പുറത്തുവന്നപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്.എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. അഭിലാഷ്, എ.എസ്.ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് …

സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു; മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തൂർ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവ അധ്യാപികക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കർണാടകയിലെ പുത്തൂർ മ്യൂറലിന് സമീപം പൊല്യയിലാണ് അപകടം. പുത്തൂരിലെ മണി സമേത കലക് വിസ്ഡം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക അനിത(35) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടിൽ വീണതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി മടങ്ങവെയാണ് അപകടം. മകൾക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അധ്യാപികയുടെ ദേഹത്ത് …

കണ്ണടക്ക് പിന്നാലെ ചികിത്സതുകയും; മന്ത്രി ആർ ബിന്ദു വീണ്ടും വിവാദക്കുരുക്കിൽ

തിരുവനന്തപുരം: കണ്ണട വിവാദം കെട്ടടങ്ങും മുമ്പേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വീണ്ടും വിവാദക്കുരുക്കിൽ. ഇക്കുറി ചികിത്സ തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് കുരുക്കിൽ പെട്ടത്. തിരുവനന്തപുരത്തെ ലെജിസ്ലെറ്റേഴ്സ് ഹോസ്റ്റലിലെ ക്ലിനിക്കിൽ ചികിത്സക്ക് ചെലവായ തുക അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്ന് 1,53,709 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യക്ഷേമ പെൻഷൻ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ബിന്ദുവിന് ലക്ഷങ്ങൾ അനുവദിച്ചത്. മന്ത്രിയുടെ അപേക്ഷ ലഭിച്ച് ആറു ദിവസത്തിനകം തുക അനുവദിച്ച് …

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്; മുഖ്യപ്രതി കാസർകോട് സ്വദേശി ജെയ്‌സൺ മുകളേൽ കീഴടങ്ങി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രധാനപ്രതി കാസർകോട് സദേശി ജെയ്‌സൺ മുകളേൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സ്‌റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്‌റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സൺ. സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതിയാണ് ജെയ്‌സൺ മുകുളേൽ എന്ന് പൊലീസ് പറഞ്ഞു.ജെയ്സണിന്റെ സാഹായിയായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. …

പല നാൾ കള്ളൻ, ഒരുനാൾ വലയിൽ

കാസർകോട്: വീട്ടിനുള്ളിൽ സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് വടി ഉപയോഗിച്ച് മോഷ്ടിച്ച ആളെ ബേക്കൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തിലുള്ള ആളെ കാണുന്നവർ 9497964323 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും ഫോട്ടോയും വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി ഷെയർ ചെയ്യണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേറ്റുകുണ്ടിലെ ഒരു വീട്ടിൽ നിന്ന് 25 ന് പുലർച്ചെയാണ് ജനൽ വഴി വടി ഉപയോഗിച്ച് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ചത്.

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ അഗ്നിബാധ; 450 വാഹനങ്ങൾ കത്തിയമർന്നു

ഡൽഹി: വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ അഗ്നിബാധ. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സിന്റെ എട്ടു യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ കെടുത്തിയത്. ആളപായമില്ല. സംഭവത്തിൽ പോലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി. പൊലീസ് ട്രെയിനിംഗ് സ്കൂളിൻ്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്‌റ്റോറേജ് ഏരിയയിലെ യാർഡിലാണ് തീ പിടിച്ചത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്നതിൽ വ്യക്തത വന്നിട്ടില്ല. പഴയ ജീപ്പുകൾ അടക്കം 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു …

കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണ്ണം പിടികൂടി; 1.5 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയത് ഉപേക്ഷിച്ച നിലയിൽ ;പിടികൂടിയത് 2 കോടിയുടെ സ്വർണ്ണം

കോഴിക്കോട്: കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയുടെ ഭാഗമായി ജനുവരി 27 നു രാവിലെ ദുബായ് നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1.5 കിലോ ഗ്രാം സ്വർണം പിടികൂടി. ഈ യാത്രക്കാരനെ വിശദമായ പരിശോധന നടത്തിയപ്പോൾ ഇയാൾ ധരിച്ചിരുന്ന രണ്ട് ഷൂകളുടെ ഉൾവശത്തുള്ള സോളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1649 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തിയിരുന്നു. ഈ സ്വർണ്ണത്തിൽ നിന്നും 24 ക്യാരറ്റ് ഉള്ള 1473 ഗ്രാം സ്വർണ്ണം വേർതിരിച്ചു കിട്ടി. ഇതിനു വിപണിയിൽ …

16 കാരിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാർ; വിധി നാളെ

ഇടുക്കി: പൂപ്പാറയിൽ 16 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ പ്രതികളായ മൂന്നുപേർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ദേവികുളം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസിൽ മൂവരും കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കേസിലെ പ്രതികൾ‌. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ശാന്തൻപാറ പൊലീസ് കേസ് എടുത്തു. ഏറെനാൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്