സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റിൽ

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ കെ ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്.സംഗീതാധ്യാപകൻ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. ഈ മാസം 21നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page