ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ അഗ്നിബാധ; 450 വാഹനങ്ങൾ കത്തിയമർന്നു

ഡൽഹി: വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ അഗ്നിബാധ. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സിന്റെ എട്ടു യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ കെടുത്തിയത്. ആളപായമില്ല. സംഭവത്തിൽ പോലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി. പൊലീസ് ട്രെയിനിംഗ് സ്കൂളിൻ്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്‌റ്റോറേജ് ഏരിയയിലെ യാർഡിലാണ് തീ പിടിച്ചത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്നതിൽ വ്യക്തത വന്നിട്ടില്ല. പഴയ ജീപ്പുകൾ അടക്കം 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വലിയ തോതിൽ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിനെയും അറിയിച്ചത്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page