മുറിയിലും ശരീരത്തിലുമാകെ രക്തം; തെയ്യം കലാകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: തെയ്യം കലാകാരനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും ശരീരത്തിലും ആകെ രക്തം കണ്ടെത്തിയിട്ടുണ്ട്. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നാലാംവാതുക്കല്‍ കോളനിയിലെ സത്യന്‍ (42) ആണ് മരിച്ചത്. പത്മാവതിയുടെയും പരേതനായ കൊറഗന്റെയും മകനാണ്. ഞായറാഴ്ച രാത്രി തെയ്യം കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയ സത്യന്‍ ഏറെ വൈകിയിട്ടും ഉണരാത്ത സാഹചര്യത്തില്‍ വീട്ടുകാര്‍ തട്ടിവിളിച്ചുനോക്കി. ഈ സമയത്താണ് ശരീരം മുഴുവന്‍ രക്തം കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളിലും രക്തം കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സത്യനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിലും മുറിയിലും രക്തം കണ്ടെത്തിയതിനെ തുടന്ന് കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മേല്‍പ്പറമ്പ പൊലീസ് സ്ഥലത്തെത്തി വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബേക്കല്‍ പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി തെളിവെടുത്തു. ഭാര്യ: യശോദ. സഹോദരങ്ങള്‍: ഉഷ, വിനോദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page