കടപ്പുറം മേഖലയില്‍ മദ്യ വില്‍പന; 34 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: കടപ്പുറം മേഖലയില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നത് എക്‌സൈസ് അധികൃതര്‍ തടഞ്ഞു. 34.56 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഒരാളെ കാസര്‍കോട് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. കാസര്‍കോട് നെല്ലിക്കുന്ന് പി എസ് ഗുഡ്ഡെ വീട്ടില്‍ എന്‍ നാരായണ(63)യാണ് പിടിയിലായത്. രണ്ടാം പ്രതി ബോവിക്കാനം സ്വദേശി സതീശന്‍(44) രക്ഷപ്പെട്ടു. കാസര്‍കോട് റേഞ്ചിലെ ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജെ ജോസഫും സംഘവുമാണ് നെല്ലിക്കുന്ന് പി. എസ് ഗുഡ്ഡെ പ്രദേശത്ത് റെയ്ഡിനെത്തിയത്. കടപ്പുറം മേഖലയില്‍ വ്യാപകമായി മദ്യവില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. 180 മില്ലിയുടെ മൂന്ന് കേസ് വിദേശ മദ്യമാണ് ഇവിടെ നിന്നും പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, കെവി രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ശ്യാംജിത്, മുരളി, രാജേഷ്. പി, ധന്യ.ടി വി എന്നിവര്‍ റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page