താമസസ്ഥലത്ത് വാക്കുതര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് റെക്കീബുള്ളയെ ഇജാഉദ്ദീന്‍ കുത്തുകയായിരുന്നു. സമീപ വാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കത്തിയടക്കമുള്ള മാരകായുധങ്ങളുമായി ഇജാഉദ്ദീനെ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

ഒരാഴ്ച്ച മുമ്പ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് പ്രവാസി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയും കുശാല്‍ നഗറില്‍ താമസക്കാരനുമായ അബ്ദുള്‍ ജലീല്‍(46)ആണ് മരിച്ചത്. സുഹൃത്ത് ഹദ്ദാദ് നഗര്‍ സ്വദേശി സി എച്ച് റഷീദ് (35) പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലീല്‍ ഒരാഴ്ച്ച മുമ്പാണ് ദുബായില്‍ നിന്ന് …

ആര്‍.എസ്.എസ് നേതാവ് ഗോപാല ചെട്ടിയാര്‍ അന്തരിച്ചു

കാസര്‍കോട്: ആര്‍.എസ്.എസ് ദക്ഷിണ-മധ്യക്ഷേത്രീയ സേവാ പ്രമുഖ്, ദക്ഷിണ കര്‍ണാടക സേവാ പ്രമുഖ്, മംഗളൂരു വിഭാഗ് സംഘ ചാലക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോപാല ചെട്ടിയാര്‍(77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നുമണിയോടെ മംഗളൂരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ബന്തിയോട്ടെ വീട്ടില്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 35 വര്‍ഷത്തെ സേവനത്തിന് ശേഷം 2002 ല്‍ ഡപ്യൂട്ടി തഹസില്‍ദാറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പെര്‍ളയിലെ പരേതരായ കൃഷ്ണ ചെട്ടിയാര്‍- ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമതി. മക്കള്‍: കൃഷ്ണ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിൽ 18 പ്രതികൾ; 3 പേർ അറസ്റ്റിൽ; പിടിയിലായവരിൽ സർക്കാർ ജീവനക്കാരനും

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസില്‍ കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍.കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയില്‍ കൂട്ട  പീഡനത്തിനിരയായത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. …

ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ ബാധിച്ചു: വിവരം പുറത്ത് വിട്ട് ബക്കിംഗ്ഹാം കൊട്ടാരം

ചാൾസ് രാജാവിന് കാൻസർ ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷമാണ് കാൻസർ രോഗം നിർണയിച്ചത്. ചികിത്സ ആരംഭിച്ചതായും, പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ജോലികൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ ചാൾസ് രാജാവിനെ ഉപദേശിച്ചതായും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഊഹാപോഹങ്ങൾ തടയുന്നതിനാണ് ചാൾസ് രാജാവിൻ്റെ രോഗനിർണയത്തെക്കുറിച്ചുള്ള വാർത്ത പങ്കിടുന്നത് എന്നും, പ്രസ്താവനയിലുണ്ട്. എഴുപത്തി അഞ്ച് കാരനായ രാജാവ് കഴിഞ്ഞ മാസം ദ ലണ്ടൻ ക്ലിനിക്കിൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനാൽ പരിശോധനയ്ക്ക് ശേഷം …

ഡോ: വന്ദന ദാസ് കൊലപാതകം;സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

കൊച്ചി:ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രണ്ട് ഹര്‍ജികളിലും വിധി പറയുന്നത്. പൊലീസ് നിലപാടില്‍ സംശയമുണ്ടെന്നും പ്രതി സന്ദീപിന് രക്ഷപെടാന്‍ പൊലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ആവശ്യം. ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ …

രോഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തി കൂടെ കിടന്ന്  ലൈംഗിക അതിക്രമം; ഞെട്ടിപ്പിക്കുന്ന സംഭവം തിരൂരിലെ ജില്ലാ ആശുപത്രിയിൽ ; പ്രതി പിടിയിൽ

മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിപ്പിന് എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രം . ഐ.സി.യുവിനു മുൻപില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍.കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിൽ പീഡനം നടന്നത്. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ അടുത്ത് കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ  …

ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; യുവാവ് കാഞ്ഞങ്ങാട്ടെത്തിയത് ജോലി തേടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ ജില്ലയി;ലെ കൊടുങ്ങല്ലൂർ റിയാദ് മാടവന മഹല്ല് ജമാഅത്തിന് സമീപം താമസിക്കുന്ന നീലക്കരയെഴുത്ത് ബാവയുടെ മകൻ റിയാസാണ് മരിച്ചത്. 43 വയസുള്ള റിയാസ് ജോലി തേടിയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയത്. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമാണ് റിയാസിന് ട്രെയിൻ തട്ടിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. റിയാസിന്റെ പക്കലുണ്ടായിരുന്ന പേഴ്സിൽ നിന്നാണ് വിലാസം മനസിലാക്കിയത്. തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. …

വിദ്വേഷ പ്രസംഗം: ഇസ്ലാമിക പ്രഭാഷകനെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്തു

മുംബൈ: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇസ്ലാമിക മത പ്രഭാഷകൻ മുഫ്തി സല്‍മാന്‍ അസ്ഹരിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വെച്ചാണ് സൽമാൻ അസ്‌ഹരിയെ പൊലീസ് പിടികൂടിയത്. ഇപ്പോൾ ഗാഡ്‌കോപ്പർ സ്റ്റേഷനിൽ എത്തിച്ച സൽമാനെ ചോദ്യം ചെയ്തുവരികയാണ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു.ജനുവരി 31ന് ജുനഗഡ് സ്‌റ്റേഷനു സമീപമുള്ള മൈതാനത്താണ് അസ്ഹരി വിവാദ പ്രസംഗം നടത്തിയത്. അസ്ഹരിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പ്രചരിപ്പിച്ച രണ്ട് പേരെ ശനിയാഴ്ച ജുനഗഡ് പോലീസ് കസ്റ്റഡിയില്‍ …

മാസപ്പടി കേസ്: എസ് എഫ് ഐ ടി അന്വേഷണം തുടങ്ങി, സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എസ് എഫ് ഐ ടി (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) അന്വേഷണം തുടങ്ങി. സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിൽ പരിശോധന നടക്കുകയാണ്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന.മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ …

കോഴിക്കോട് വൻ കഞ്ചാവ് വേട്ട;55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : ആന്ധ്രയിൽ  നിന്ന് കാറിൽ കോഴിക്കോട് വിൽപ്പനക്ക്  എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ മുരളീധരൻ എൻ.പി (40) , പനത്തടി പള്ളികുന്നേൽ വീട്ടിൽ ജോൺസൺ പി.പി (58) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌കോഡും എസ്.ഐ സെയ്ഫുള്ള പി ടി  യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് ഞായറാഴ്ച്ച പുലർച്ചേ  പൂവാട്ട്പറമ്പ് തോട്ടുമുക്ക്  ഭാഗത്ത് നിന്ന് പിടികൂടിയത്. …

രാത്രിയിൽ ആസിഡ് ആക്രമണം, യുവാവിന് ഗുരുതരം, അക്രമിയെ തിരഞ്ഞ് പൊലീസ്

കണ്ണൂര്‍: വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന യുവാവിനുനേരെ രാത്രിയിൽ ആസിഡ് ആക്രമണം. ചെറുപുഴ, പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അതീവ ഗുരുതര നിലയിൽ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ചശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് …

റോഷന്റെ തിരോധാനത്തിന് മൂന്നുമാസം; കണ്ണീരും പ്രതീക്ഷയുമായി കുടുംബം

മഞ്ചേശ്വരം: മൂന്നു മാസം മുമ്പ് കാണാതായ മത്സ്യതൊഴിലാളിയെയും കാത്ത് പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി ഒരു കുടുംബം. കണ്വതീര്‍ത്ഥ ബീച്ച് റോഡിലെ മത്സ്യതൊഴിലാളി റോഷന്‍ മൊന്തോരോ (42)യെ 2023 നവംബര്‍ 18ന് രാത്രിയിലാണ് കാണാതായത്. മോതിരം, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ വീടിന്റെ സിറ്റൗട്ടില്‍ വച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഭാര്യ രേഖ നല്‍കിയ പരാതിയിന്മേല്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. റോഷന്‍ മൊന്തേരോ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ സിസിടിവി …

ഒരേ രാത്രിയില്‍ മൂന്നിടത്ത് കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസർകോട്: ഒരു രാത്രിയിൽ മൂന്നു പളളികളിലെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ കുപ്രസിദ്ധ  മോഷ്ടാവ് അറസ്റ്റില്‍.കര്‍ണ്ണാടക, പുത്തൂര്‍ തിരിഗുഡ്ഡെയിലെ അബൂബക്കറി(50)നെയാണ് ബദിയഡുക്ക എസ്.ഐ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെര്‍ള, മര്‍ത്യയിലെ പള്ളി ഭണ്ഡാരം കുത്തി തുറന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 31നും ഫെബ്രുവരി ഒന്നിനും മധ്യേയാണ് കവര്‍ച്ച. ബൈക്കിലെത്തിയ അബൂബക്കര്‍ ഭണ്ഡാരം പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നു രാത്രി തന്നെ പള്ളത്തടുക്ക, നീര്‍ച്ചാല്‍ പളളികളിലും കവര്‍ച്ച നടന്നിരുന്നു. പ്രതിയെ മൂന്നു സ്ഥലങ്ങളിലും …

വിനോദയാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. മൂന്നാറില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് മടങ്ങുമ്പോൾ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ലോറിയും കൂട്ടിയിടിച്ച ബസും മറിഞ്ഞു. …

സാമൂഹ്യ പെൻഷൻ കൂട്ടിയില്ല; മദ്യവില കൂടും, കോടതി ഫീസ് നിരക്കും വർധിപ്പിച്ചു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും അടിമുടി സ്വകാര്യ നിക്ഷേപത്തിനു വഴി തുറന്നും സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ധനമന്ത്രിയുടെ ബജറ്റ് അവതരണം. സാമൂഹ്യ സുരക്ഷാ പെൻഷൻ ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല. ക്ഷേമ പെൻഷനിൽ മാറ്റമില്ല. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷനിൽ വർധന ഉണ്ടാകുമെന്ന് നേരത്തെ എൽഡിഎഫ് ഉറപ്പ് നൽകിയിരുന്നു. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്യ വില കൂടും. ഇന്ത്യൻ …

മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു;മകന് ഗുരുതര പരിക്ക്

തിരുവനന്തപുരം:മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്.സാരമായി പരിക്കേറ്റ മകൻ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുന്‍പ് ഇവർ വിവാഹ …