ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; യുവാവ് കാഞ്ഞങ്ങാട്ടെത്തിയത് ജോലി തേടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ ജില്ലയി;ലെ കൊടുങ്ങല്ലൂർ റിയാദ് മാടവന മഹല്ല് ജമാഅത്തിന് സമീപം താമസിക്കുന്ന നീലക്കരയെഴുത്ത് ബാവയുടെ മകൻ റിയാസാണ് മരിച്ചത്. 43 വയസുള്ള റിയാസ് ജോലി തേടിയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയത്. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമാണ് റിയാസിന് ട്രെയിൻ തട്ടിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. റിയാസിന്റെ പക്കലുണ്ടായിരുന്ന പേഴ്സിൽ നിന്നാണ് വിലാസം മനസിലാക്കിയത്. തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page