ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ ബാധിച്ചു: വിവരം പുറത്ത് വിട്ട് ബക്കിംഗ്ഹാം കൊട്ടാരം

ചാൾസ് രാജാവിന് കാൻസർ ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷമാണ് കാൻസർ രോഗം നിർണയിച്ചത്.

ചികിത്സ ആരംഭിച്ചതായും, പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ജോലികൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ ചാൾസ് രാജാവിനെ ഉപദേശിച്ചതായും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഊഹാപോഹങ്ങൾ തടയുന്നതിനാണ് ചാൾസ് രാജാവിൻ്റെ രോഗനിർണയത്തെക്കുറിച്ചുള്ള വാർത്ത പങ്കിടുന്നത് എന്നും, പ്രസ്താവനയിലുണ്ട്.

എഴുപത്തി അഞ്ച് കാരനായ രാജാവ് കഴിഞ്ഞ മാസം ദ ലണ്ടൻ ക്ലിനിക്കിൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനാൽ പരിശോധനയ്ക്ക് ശേഷം ജനുവരി 17 ന് അബർഡീൻഷെയറിലെ ബിർഖാളിൽ താമസിക്കെയാണ് അസുഖം സ്ഥിരീകരിച്ചത്.

മക്കളായ വില്യം രാജകുമാരനെയും ഹെൻറിയെയും ചാൾസ് രാജാവ് തൻ്റെ രോഗത്തെക്കുറിച്ച് അറിയിച്ചിരുന്നു. മുൻ ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page