കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് റെക്കീബുള്ളയെ ഇജാഉദ്ദീന് കുത്തുകയായിരുന്നു. സമീപ വാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കത്തിയടക്കമുള്ള മാരകായുധങ്ങളുമായി ഇജാഉദ്ദീനെ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/knife-attack-fight.jpeg)