റോഷന്റെ തിരോധാനത്തിന് മൂന്നുമാസം; കണ്ണീരും പ്രതീക്ഷയുമായി കുടുംബം

മഞ്ചേശ്വരം: മൂന്നു മാസം മുമ്പ് കാണാതായ മത്സ്യതൊഴിലാളിയെയും കാത്ത് പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി ഒരു കുടുംബം. കണ്വതീര്‍ത്ഥ ബീച്ച് റോഡിലെ മത്സ്യതൊഴിലാളി റോഷന്‍ മൊന്തോരോ (42)യെ 2023 നവംബര്‍ 18ന് രാത്രിയിലാണ് കാണാതായത്. മോതിരം, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ വീടിന്റെ സിറ്റൗട്ടില്‍ വച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഭാര്യ രേഖ നല്‍കിയ പരാതിയിന്മേല്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. റോഷന്‍ മൊന്തേരോ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page