രാത്രിയിൽ ആസിഡ് ആക്രമണം, യുവാവിന് ഗുരുതരം, അക്രമിയെ തിരഞ്ഞ് പൊലീസ്

കണ്ണൂര്‍: വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന യുവാവിനുനേരെ രാത്രിയിൽ ആസിഡ് ആക്രമണം. ചെറുപുഴ, പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അതീവ ഗുരുതര നിലയിൽ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ചശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. രാത്രിയിലായതിനാല്‍ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് രാജേഷ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കാരണവും വ്യക്തമായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page