വ്യാജ ഫേസ് ബുക്ക് ഐഡി ഉണ്ടാക്കി പരസ്യം നൽകി പണം തട്ടിപ്പ്;മധ്യ വയസ്കൻ പിടിയിൽ ; പണം തട്ടിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും, വിദേശ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചും

തിരുവനന്തപുരം:സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി പണം തട്ടിയ സംഭവത്തില്‍ ഒരാളെ കരമന പൊലീസ് അറസ്റ്റുചെയ്തു.തിരുവനന്തപുരം വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് ആണ്(58) അറസ്റ്റിലായത്. കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.         ഒരുവര്‍ഷം മുമ്പാണ് സണ്ണി തട്ടിപ്പ് തുടങ്ങിയത്. ഫേസ്ബുക്കില്‍ അരുണ്‍ ഐ.എസ് എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി. അതിനുശേഷം സ്വന്തമായി തയാറാക്കിയ പരസ്യം പോസ്റ്റ് ചെയ്തു. സിനിമകളില്‍ …

ഏഴു വയസുകാരനെ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി; ഉടമയും ഓടിച്ചയാളും കസ്റ്റഡിയില്‍

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ ഏഴു വയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇടപ്പള്ളിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശി രജനി, ഇവരുടെ ബന്ധു ഷാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  ഇവരെ ആലുവ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ നിലഗുരുതരമായി തുടരുകയാണ്. കാര്‍ ഇടിച്ച വിവരം അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നുമാണ് കാര്‍ ഓടിച്ചിരുന്നയാള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി. കലൂര്‍ ഐഎംഎയ്ക്ക് സമീപമുള്ളയാളിന്റെ ടാറ്റാ തിയാഗോ കാറാണ് …

അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ മുടി

കോഴിക്കോട്: അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പതിനഞ്ചുകാരിയുടെ വയറ്റില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോയോളം തൂക്കം വരുന്ന മുടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയയിലാണ് രണ്ട് കിലോ മുടിക്കെട്ട് നീക്കം ചെയ്തത്. വയറ്റില്‍ മുഴയുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ചികിത്സ തേടിയെത്തിയത്. പിന്നാലെ നടത്തിയ സിടി സ്‌കാനിങില്‍ മുഴ പോലെ എന്തോ കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി. അപ്പോഴാണ് ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്നത് ഭീമന്‍ മുടിക്കെട്ടാണെന്ന് തെളിഞ്ഞത്. ഇതിനുശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ …

കാറില്‍ കടത്തിയ ഒന്നരലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 7,534 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മന്‍സിലില്‍ ഷബീറിനെയാണ് (38) ഹൊസ്ദുര്‍ഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വാഹനപരിശോധനക്കിടെയാണ് കടത്ത് കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് കാറ് തിരിച്ചുപോകാന്‍ ശ്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഡിക്കിയിലായി ആറ് …

ഓട്ടോ ഡ്രൈവര്‍ ബസ് വെയ്റ്റിങ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്നാരോപണം

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ ബസ് വെയ്റ്റിങ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കല്‍ സ്വദേശി നാരായണനാ(62)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉദുമയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാലുകള്‍ നിലത്തുമുട്ടിയ നിലയിലായിരുന്നു. ഷെഡിലെ ചെറിയ കോണ്‍ക്രീറ്റ് തൂണിന് ചേര്‍ന്നായിരുന്നു മൃതദേഹം. വസ്ത്രത്തിന് സ്ഥാനചലനം സംഭവിക്കാത്തതും സംശയം വര്‍ധിപ്പിച്ചു. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ …

നിർമ്മാണത്തിലിരുന്ന വീടിൻ്റെ സൺഷേഡ് തകർന്ന് അപകടം; 2 പേർ മരിച്ചു; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യാ സഹോദരൻ അറസ്റ്റിൽ

പത്തനംതിട്ട:മധ്യവയസ്‌കനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍.ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ മഹേഷിനെ (42) മൂഴിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.        തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രാഥമികമായി കൊലപാതക സൂചനകള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും …

ഫണ്ട് പിരിവില്‍ വീഴ്ച വരുത്തി; കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ നീക്കി കെപിസിസി

തിരുവനന്തപുരം: കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിക്കുന്നതില്‍ വീഴ്ചയും അലംഭാവവും വരുത്തിയതിന് കാസര്‍കോട്ടെ അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്തുനിന്നും നീക്കി. പൈവളിക മണ്ഡലം പ്രസിഡന്റ് മോഹന്‍ റൈ, കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി, മംഗല്‍പാടി മണ്ഡലം പ്രസിഡന്റ് ബാബു ബന്തിയോട്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെപി ബാലകൃഷ്ണന്‍, മടിക്കൈ മണ്ഡലം പ്രസിഡന്റ് എം മൊയ്തീന്‍കുഞ്ഞി എന്നിവരെയാണ് സ്ഥാനത്തുനിന്നും നീക്കിയത്. ഇവരെ തല്‍സ്ഥാനത്തുനിന്നും നീക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. …

തുടര്‍ച്ചയായ ഛര്‍ദി; ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു

ഇടുക്കി: തുടര്‍ച്ചയായ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നിരന്തരം ഛര്‍ദിച്ച കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. പരിശോധനയ്ക്കുശേഷം പ്രാഥമിക ചികിത്സ നല്‍കി. വൈകിട്ട് ഭക്ഷണം കഴിച്ചശേഷം കുട്ടി വീണ്ടും ഛര്‍ദിച്ചു. ഇതോടെ ആദ്യം കൊണ്ടുവന്ന ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍, നില വഷളാകും എന്ന് കണ്ടതോടെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. പീരുമേട്ടിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുട്ടി മരിച്ചത്. …

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്; മക്കളുടെ മരണ കാരണം അവ്യക്തം

കാലിഫോര്‍ണിയ: അമേരിക്കയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ ദുരൂഹത. കൊല്ലം സ്വദേശി ആനന്ദ് (42), ഭാര്യ ആലീസ് (40), മക്കളായ നോഹ, നതന്‍ എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപോര്‍ട്ട്. മൃതദേഹങ്ങളുടെ സമീപത്തു നിന്ന് പിസ്റ്റളും കണ്ടെത്തി.ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്.ആനന്ദ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സംശയം.എന്നാല്‍, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ …

പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്.ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.കുടുംബ പ്രശ്നങ്ങൾ ആണെന്നാണ് സൂചന.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

കെട്ടിയിട്ട പശുവിനെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് വയനാട്ടിൽ; പൊലീസ് അന്വേഷണം തുടങ്ങി

സുൽത്താൻ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട്  മേയാൻ വിട്ട പശുവിനെ കൈ കാലുകൾ കെട്ടിയിട്ട്  കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്.ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുകയാണെന്ന് അമ്പലവയല്‍ പൊലീസ് അറിയിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുളള വയലില്‍ മേയാന്‍ വിട്ട പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സനീഷ് പറഞ്ഞു. കയ്യും കാലും വായും കയറു കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ജഡം. സ്ഥിരമായി മേയാന്‍ വിടുന്ന സ്ഥലത്തേക്ക് ഞായറാഴ്ച ഉച്ചയോടെ പശുവിനെ …

സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജരെ തടഞ്ഞ് വെച്ച് സി പി എം പ്രവർത്തകർ; പൊലീസ് എത്തി മോചിപ്പിച്ചു; മനേജർക്കും പ്രതിഷേധക്കാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ മാനേജരെ പൊലീസ്  കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്.പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.പ്രതിഷേധക്കാർക്ക് എതിരെയും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് …

കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

കണ്ണൂർ: കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃ​ഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി കോഴിക്കോട് വച്ചുതന്നെ കടുവയെ സംസ്കരിക്കാനാണ് അധികൃതരുടെ നീക്കം. അതേസമയം കടുവ ചത്തത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അന്വേഷണത്തിനുള്ള ചുമതല നല്‍കി. മയക്കുവെടിവെച്ച ശേഷം കൂട്ടിലാക്കിയ കടുവയെ പരിശോധിച്ചപ്പോൾ കൈക്ക് ചെറിയ പരിക്കുള്ളതായി കണ്ടിരുന്നു. ഒരു പല്ല് ഇളകിയതായും കണ്ടെത്തിയിരുന്നു. ഈ അവസ്ഥയിൽ …

ചെങ്കളയിലെ ലീഗ് നേതാവ് സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി അന്തരിച്ചു

കാസർകോട്: മുസ്‌ലിം ലീഗ് ചെർക്കള ശാഖയിലെ മുതിർന്ന നേതാവ് സി.എച്ച്.ബി. മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര (92) അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെർക്കള മുഹിയിദ്ദീൻ വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.ഭാര്യ : പരേതയായ ബീഫാത്തിമ്മ.മക്കൾ: സി.എച്ച്.ബി, അബ്ദുല്ല കുഞ്ഞി, സി.എച്ച്.ബി. അഹമ്മദ് കുഞ്ഞി, ജമീല. മരുമക്കൾ: സുമയ്യ, നഫീസ, ഇബ്രാഹിം. സഹോദരങ്ങൾ: മൊയ്‌ദീൻ കുഞ്ഞി ഹാജി, അബ്ദുൽ റഹിമാൻ ഹാജി, അബൂബക്കർ ഹാജി, സുലൈമാൻ, ബി.യു. മഹമൂദ്, ബീഫാത്തിമ്മ ഹജ്ജുമ്മ, ആയിഷ അബ്ബാസ്, ഉമ്മു സൽമ, ദൈനബി …

ഭാര്യയെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടു വിട്ട ശേഷം വീട്ടിലേക്ക് പോയ റിട്ട അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിൽ വിട്ടശേഷം തറവാട് വീട്ടിലേക്ക് പോയ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ കരിവിഞ്ചം സ്വദേശിയും നുള്ളിപ്പാടി നേതാജി ഹൗസിങ് കോളനിയിൽ താമസക്കാരനുമായ ഇ മാധവൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാവിലെ നുള്ളിപ്പാടിയിലെ വീട്ടിൽ നിന്നും അധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മിയെ നായ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂളിൽ കൊണ്ടുവിട്ടശേഷം കുറ്റിക്കോൽ കരിവിഞ്ചത്തെ തറവാട് വീട്ടുപറമ്പിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. …

കാസർകോട്ടെ സിപിഐ നേതാവ് ബി വി രാജൻ അന്തരിച്ചു

കാസര്‍കോട്: സിപിഐ ജില്ലാ എ്‌സിക്യൂട്ടീവ് അംഗവും, എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറുമായ ബി വി രാജന്‍(68) കുഴഞ്ഞുവീണു മരിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് ഓട്ടോയില്‍ വരവേ വീടിനു മുന്നില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 50വര്‍ഷത്തോളം സിപിഐ യുടെടെയും പോഷക സംഘടനകളുടെയും നേതാവായിരുന്നു. അവിഭക്ത കണ്ണൂര്‍ സിപിഐ ജില്ലാ കൗണ്‍സിലംഗമായിരുന്നു. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്, എ ഐ ടി യൂ സി ജില്ലാ …

കാളയുടെ ഇടിയേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു

ശിവമോഗ: ശിക്കാരിപുര കൽമനയിൽ 19 കാരൻ കാളയുടെ ഇടിയേറ്റുമരിച്ചു. കൽമനയിൽ ചൊവ്വാഴ്ച നടന്ന കാളയോട്ടത്തിനിടയിലാണ് കോളേജ് വിദ്യാർത്ഥിയായായ ദാവൻഗെരെ ശിക്കാരിപുരയിലെ പുനീത് ആചാർ മരിച്ചത്. കാളയോട്ടത്തിനിടെ ഇടിയേറ്റ് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ പുനീതിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.