കാറില്‍ കടത്തിയ ഒന്നരലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 7,534 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മന്‍സിലില്‍ ഷബീറിനെയാണ് (38) ഹൊസ്ദുര്‍ഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വാഹനപരിശോധനക്കിടെയാണ് കടത്ത് കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് കാറ് തിരിച്ചുപോകാന്‍ ശ്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഡിക്കിയിലായി ആറ് ചാക്കും സീറ്റില്‍ രണ്ട് ബാഗുകളിലുമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വിലവരും. കര്‍ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page