സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജരെ തടഞ്ഞ് വെച്ച് സി പി എം പ്രവർത്തകർ; പൊലീസ് എത്തി മോചിപ്പിച്ചു; മനേജർക്കും പ്രതിഷേധക്കാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ മാനേജരെ പൊലീസ്  കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്.പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.പ്രതിഷേധക്കാർക്ക് എതിരെയും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയില്‍ തന്നെയാണെന്നാണ് വിവരം.
സ്‌കൂളിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ, എസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. രാവിലെ 9 ന് മാര്‍ച്ച്‌ നടത്താനാണ് തീരുമാനം. അതേ സമയം സംഭവത്തിന് പിന്നിൽ സി പി എമ്മിൻ്റെ രാഷ്ട്രീയ പക പോക്കലാണെന്ന വാദമാണ് മാനേജ്മെൻ്റിൻ്റേത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page