ഏഴു വയസുകാരനെ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി; ഉടമയും ഓടിച്ചയാളും കസ്റ്റഡിയില്‍

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ ഏഴു വയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇടപ്പള്ളിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശി രജനി, ഇവരുടെ ബന്ധു ഷാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  ഇവരെ ആലുവ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ നിലഗുരുതരമായി തുടരുകയാണ്. കാര്‍ ഇടിച്ച വിവരം അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നുമാണ് കാര്‍ ഓടിച്ചിരുന്നയാള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി. കലൂര്‍ ഐഎംഎയ്ക്ക് സമീപമുള്ളയാളിന്റെ ടാറ്റാ തിയാഗോ കാറാണ് കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞത്. കാര്‍ ഉടമയെ ചോദ്യം ചെയ്തപ്പോള്‍ താനായിരുന്നില്ല വാഹനം ഓടിച്ചതെന്നും ഒരു ബന്ധുവാണ് കാര്‍ കൊണ്ടുപോയതെന്നും പറഞ്ഞു. ശ്വാസകോശത്തിനും കരളിനും തലച്ചോറിനും പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page