ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് കാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ; 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ലോക്കോ പൈലറ്റില്ലാതെ 70 കിലോമീറ്ററിലധികം ട്രെയിന്‍ ഓടിയ സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ജമ്മു കശ്മീരിലെ കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജമ്മുവിലെ കത്വയില്‍ 14806 ആര്‍ എന്ന ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഹാന്‍ഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാന്‍ പോയി. അതിനിടെ, ട്രെയിന്‍ പെട്ടെന്ന് നീങ്ങുകയും, ഒടുവില്‍ വേഗത കൂട്ടി ഓടാന്‍ തുടങ്ങുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ ട്രെയിന്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയതെന്നാണ് റിപ്പോര്‍ട്ട്. ഏറെ പണിപ്പെട്ടാണ് ഉച്ചി ഭസ്സിയില്‍ ട്രെയിന്‍ നിര്‍ത്തിച്ചത്. വിവിധ സ്റ്റേഷനിലൂടെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page