മലപ്പുറം കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം:കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു.  രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലും വൻദുരന്തം ഒഴിവായി.

ബസിലും യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഗതാഗതം തടസപ്പെട്ടെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട ബസ് സ്ഥലത്ത് നിന്ന് മാറ്റി.ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും  ഭാഗ്യത്തിനാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാറുള്ളത് എന്നും നാട്ടുകാർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page