ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പെട്ട് കാണാതായി

പനമ്പൂര്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ശക്തമായ തിരമാലയില്‍ കടലില്‍പെട്ടു. മീനകളിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി തുക്കാറാമാണ് (13) കടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടശേഷം പനമ്പൂര്‍ കടല്‍ത്തീരത്ത് സുഹൃത്ത് മാരുതിക്കൊപ്പം എത്തിയ തുക്കാറാം കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായി. പരിസരത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഡ്യൂട്ടിയിലുള്ള ലൈഫ് ഗാര്‍ഡ് ശ്രമിച്ചെങ്കിലും ശക്തമായ തിരമാലകള്‍ കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. നീന്തല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. വടക്കന്‍ കര്‍ണാടക സ്വദേശിയായ തുക്കാറാം ബൈക്കംപാടിയില്‍ ദിവസക്കൂലിക്കാരായ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. പനമ്പൂര്‍ പൊലീസും സ്ഥലത്തുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page