കെജ്‌രിവാള്‍ മുഖ്യസൂത്രധാരന്‍; 600 കോടിയുടെ ഹവാല ഇടപാട് നടന്നു; 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി വ്യക്തമാക്കി. കേസില്‍ റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും ഇഡി ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ രൂപീകരണത്തില്‍ കെജ്‌രിവാള്‍ നേരിട്ടു പങ്കാളിയാണ്. കോടികള്‍ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു. വാട്‌സാപ് അടക്കുള്ള തെളിവുകളും ഇഡി ഹാജരാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരിയാണു കെജ്‌രിവാളിനു വേണ്ടി ഹാജരായത്. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായര്‍ കെജ്‌രിവാളിന്റെ വീടിനരികിലാണു താമസിച്ചിരുന്നത്. എഎഎപിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ആയിരുന്നു വിജയ് നായര്‍. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടില്‍ താമസിച്ചാണ് വിജയ് നായര്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനില നിന്ന് നേതൃത്വം നല്‍കിയത്. നയരൂപീകരണത്തിന്റെ പേരില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസില്‍ ചോദ്യം ചെയ്ത പലരുടെയും മൊഴികളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page