പത്തനംതിട്ട: പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു.
പത്തനംതിട്ട തുലാപ്പള്ളി വട്ടപ്പാറ പുളിയന്‍കുന്ന് മലയിലെ കുടിലില്‍ ബിജു (52) വാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ജഡം ആന വലിച്ചെറിഞ്ഞതാകാമെന്ന് കരുതുന്നു.
വിവരമറിഞ്ഞു പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. എന്നാല്‍ മൃതദേഹം എടുത്ത് മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയ ശേഷമേ മൃതദേഹം മാറ്റാന്‍ അനുവദിക്കു എന്ന വാശിയിലാണ് നാട്ടുകാര്‍. ഓട്ടോ ഡ്രൈവറാണ് ബിജു. ഭാര്യയും രണ്ടു മക്കളുമുണ്ട്.