പുത്തിഗെയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു; ഓടിട്ട വീട് പൂർണ്ണമായും കത്തി നശിച്ചു; വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അഗ്നിക്കിരയായി

കാസർകോട്: പുത്തിഗെ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു. ഓടിട്ട വീട് പൂർണമായും കത്തി നശിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പുത്തിഗെ പഞ്ചായത്ത് ബിജെപി അംഗം അനിതശ്രീയുടെ സൂരംബയലിലെ വീടിനാണ് തീ പിടിച്ചത്. അനിതശ്രീ പഞ്ചായത്തിലും ഭർത്താവ് രാമ ജോലിക്ക് പോയ സമയത്താണ് വീടിന് തീപിടിച്ചത്. വീട്ടിലെ ഫാൻ, ഫ്രിഡ്ജ്, ടിവി തുടങ്ങി വീട്ടുപകരണങ്ങൾ എല്ലാം അഗ്നിക്കിരയായി. ഉടുവസ്ത്രം ഒഴിച്ച് വസ്ത്രങ്ങളും വിലപിടിച്ച രേഖകളും തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട അയൽവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സും ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്താൻ കഴിഞ്ഞത്. അപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചിരുന്നു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. അനിത ശ്രീയുടെ രണ്ടു മക്കളും മംഗളൂരു കോളേജിൽ പഠിക്കുകയാണ്. ഇവരും സ്ഥലത്തുണ്ടായിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page