മാടായിയിലെ പള്ളിഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ മാടായിയിലെ ടൗണിനോട് ചേർന്ന ചരിത്ര പ്രസിദ്ധമായ പള്ളിയിലെ ഭണ്ഡാരം കു ത്തിതുറന്ന് പണം കവർന്നു. അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തി തുറക്കാൻ ശ്രമം. ഒരുഭണ്ഡാര ത്തിലെ പണം പൂർണ്ണമായും കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിങ്കളാഴ്ച പുലർച്ചെ 4.40 മണി യോടെ പള്ളി തുറക്കാൻ എത്തിയ ജീവനക്കാരനാണ് പുറത്തേ പ്രധാന ഗെയിറ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് മനസിലായത്. പുറത്തെ പ്രധാന കവാടത്തിനോട് ചേർന്നുള്ള ഭണ്ഡാരത്തിൻ്റെ
പൂട്ട് തകർക്കാൻ മോഷ്ടാവ് ശ്രമം
നടത്തിയെങ്കിലും വിജയിച്ചില്ല. പള്ളിക്ക് അകത്തുള്ള ഭണ്ഡാര ത്തിലെ പുട്ട് തകർത്ത് പണം കവർന്ന മോഷ്ടാവ് മഖാമിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ഭണ്ഡാരങ്ങളുടെ പൂട്ട് തകർക്കാൻ ശ്രമം നടത്തുന്നതും ദൃശ്യത്തിലുണ്ട്. വിവര മറിയിച്ചതിനെ തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ സ്ഥലത്തെത്തി പഴയങ്ങാടി പൊലീസിൽ പരാതി നൽകി. പഴയങ്ങാടി സ്റ്റേ ഷൻ ഇൻസ്പെക്ടർ എ. ആനന്ദ കൃഷ്‌ണൻ്റെ നേതൃത്വത്തിൽ പലീസ് സംഘം പരിശോധന നടത്തി. പള്ളിയിലെ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പരിശോ ധന ആരംഭിച്ചിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത ലുങ്കി മാത്രം ധരിച്ച ഒരു യുവാവാണ് കവർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page