പണി തീരാത്ത കെട്ടിടത്തിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച 65 കാരന് 13 വര്‍ഷം തടവും പിഴയും ശിക്ഷ

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണി തീരാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ബാസി(65)നെയാണ് കാസര്‍കോട് ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷിച്ചത്. 2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയ ശേഷം പണിതീരാത്ത കെട്ടിടത്തിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഭാനുമതിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) എ.കെ പ്രിയ ഹാജരായി. പിഴയടച്ചില്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page