കതിര്‍മണ്ഡപത്തില്‍ വരന്‍ ‘പാമ്പാ’യി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

പത്തനംതിട്ട: കതിര്‍മണ്ഡപത്തില്‍ വരന്‍ മദ്യലഹരിയില്‍ ആഭാസം കാണിച്ചതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. കല്ല്യാണത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ വൈദികന് നേരെ വരന്‍ അസഭ്യവര്‍ഷം ചൊരിഞ്ഞതാണ് വധുവിനെയും ബന്ധുക്കളെയും കടന്ന കൈക്ക് പ്രേരിപ്പിച്ചത്.
പത്തനംതിട്ട, കോഴഞ്ചേരി, തടിയൂരിലാണ് സംഭവം. മാര്‍ച്ച് 15ന് ആയിരുന്നു നാരങ്ങാനം സ്വദേശിയും വിദേശത്ത് ജോലിയുമുള്ള 31 കാരനും ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അമിതമായി മദ്യപിച്ചതിനാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത നിലയിലാണ് വരന്‍ കല്ല്യാണ സ്ഥലത്ത് എത്തിയത്. ഏറെ കഷ്ടപ്പെട്ട് കാറില്‍ നിന്നും പുറത്തിറങ്ങിയതോടെ വരന്റെ കണ്‍ട്രോള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ ക്ഷുഭിതരായി. വാക്കേറ്റമായതോടെ വരനും പിന്മാറിയില്ല. ഈ രംഗങ്ങള്‍ കണ്ട് ഉപദേശിക്കാന്‍ വൈദികനെത്തി. ഫിറ്റായ വരന്‍ വൈദികനെതിരെയും അസഭ്യവര്‍ഷം ചൊരിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കല്ല്യാണത്തില്‍ നിന്ന് പിന്മാറാനും വധുവിന് ആറുലക്ഷം നഷ്ടപരിഹാരം നല്‍കാനും ധാരണയായി. മദ്യപനായ യുവാവുമായുള്ള വിവാഹം നടക്കാതിരുന്നതിലുള്ള ആശ്വാസത്തിലാണ് വധുവും കുടുംബവും ഇപ്പോള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page