അച്ഛന്റെ കാമുകിയെ മകന്‍ കഴുത്തറുത്ത് കൊന്നു; മകന്റെ പ്രായം 16

കോയമ്പത്തൂര്‍: അച്ഛന്റെ കാമുകിയെ പതിനാറുകാരനായ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ അന്നൂരിലെ കനക (35)യാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യവില്‍പ്പനക്കാരനാണ് 16 കാരന്റെ അച്ഛന്‍. ഇയാള്‍ അന്നൂരിലെ വീട്ടിലാണ് താമസം. കൂടെ കാമുകിയായ കനകയും ഉണ്ടായിരുന്നു. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍ മക്കളും അന്നൂരിലെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്ത മകനും ഇയാള്‍ക്കൊപ്പം ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയേയും മകനെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇതിന് പിന്നില്‍ കാമുകന്‍ ആണെന്നായിരുന്നു പതിനാറുകാരനായ മകന്‍ കരുതിയിരുന്നത്. ഇതിന്റെ പേരില്‍ കനകയോട് പതിനാറുകാരന് പകയും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി മത്സ്യ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് കത്തിയുമായാണ് പതിനാറുകാരന്‍ അച്ഛനും കാമുകിയും താമസിക്കുന്ന വീട്ടിലെത്തിയത്. പ്രസ്തുത സമയത്ത് കനക മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കനകയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. പതിനാറുകാരന്റെ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് കനകയെ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page