കുടുംബ വഴക്ക്; ഇരട്ടക്കുട്ടികളെ ഗര്‍ഭിണിയായിരുന്ന യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

ഇരട്ടക്കുട്ടികളെ ഗര്‍ഭിണിയായിരുന്ന യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. പഞ്ചാബിലെ അമൃത്സറിലാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം. ആറു മാസം ഗര്‍ഭിണിയായ 23 കാരി പിങ്കി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു.
സുഖ്ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍ വാക്വാദമുണ്ടായി. ഇതിനിടെയാണ് ഭര്‍ത്താവ് സുഖ്ദേവ് ഭാര്യയെ കത്തിച്ച ശേഷം കടന്നുകളഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ഭര്‍ത്താവ് സുഖ്ദേവിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ദേശിയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ്മ പഞ്ചാബ് പോലീസിനോട് സംഭവത്തിന്റെ റിപ്പോട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page