ബദിയടുക്കയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ തെയ്യം കെട്ട് കാണാന്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഏഴുപവന്‍ ആഭരണങ്ങളും പണവും കവര്‍ച്ചചെയ്തു

കാസര്‍കോട്: ബദിയടുക്കയില്‍ തസ്‌ക്കര ശല്യം ഒഴിയുന്നില്ല. സാലത്തടുക്കയില്‍ വീട് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും 65000 രൂപയും കവര്‍ന്നതായി പരാതി. സാലത്തടുക്കയിലെ യശോധയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. യശോധയും മക്കളും വൈകീട്ട് വീട് പൂട്ടി നെക്രാജെയില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവം കാണാന്‍ പോയിരുന്നു. രാത്രി 11.45 ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായിത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീട്ടമ്മയുടെ പരാതിയില്‍ ബദിയടുക്ക പൊലീസെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page