ചുട്ടുപൊള്ളുന്ന വേനലില്‍ നിന്ന് മുക്തി തേടി പുഴയില്‍ കുളിക്കാനിറങ്ങി; കുട്ടികളടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തില്‍പ്പെട്ട ആറു പേര്‍ മുങ്ങി മരിച്ചു. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഉത്തര കര്‍ണ്ണാടകയിലെ ധാണ്ടേലിയിലെ കാളി നദിയില്‍ ഞായറാഴ്ചയാണ് അപകടം.
ഹുബ്ബള്ളിയിലെ ഈശ്വര നഗര്‍ സ്വദേശികളായ നജീര്‍ അഹമ്മദ് (40), റേഷ ഉന്നീസ (28), ഇഫ്രത അഹമ്മദ് (12), അല്‍ദിയ അഹമ്മദ് (50), മോഹിന്‍ അഹമ്മദ് (6) എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങിയ സംഘം ഞായര്‍ ഉച്ചയോടെയാണ് പുഴക്കരയിലെത്തിയത്. ഇവരില്‍ രണ്ട് പേര്‍ ഒഴികെയുള്ളവരെല്ലാം നദിയില്‍ കുളിക്കാനിറിങ്ങി. കൂട്ടത്തില്‍ ഉണ്ടായ ആറു വയസ്സുള്ള മോഹിനാണ് ആദ്യം അപകടത്തില്‍ പെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവര്‍ അപകടത്തില്‍പെട്ടത്. പുഴയുടെ ഒഴുക്കും ആഴവും അറിയാതെ കുളിക്കാനിറങ്ങിയതായിരിക്കും അപകടത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page