ജസ്‌നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; നേര് ഇനിയെങ്കിലും പുറത്തുവരുമോ?

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയ്യാറായി സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ചൊവ്വാഴ്ചയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ജസ്‌നയുടെ പിതാവ് പറയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും മുദ്ര വച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണം-സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് മെയ് മൂന്നിന് പരിഗണിക്കുമ്പോള്‍ രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ജസ്‌ന തിരോധാന കേസില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു ഹരജിയില്‍ പിതാവ് ജെയിംസ് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നത്.
രക്തം പുരണ്ട വസ്ത്രം, അജ്ഞാത സുഹൃത്ത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തമായൊരു അന്വേഷണം നടന്നിരുന്നില്ലെന്ന് പിതാവ് ഹരജിയില്‍ ആരോപിച്ചിരുന്നു. വ്യാഴാഴ്ചകളില്‍ ജസ്‌ന ഒരു പ്രാര്‍ത്ഥാകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നുവെന്നും അവിടെ ജസ്‌നക്ക് അജ്ഞാത സുഹൃത്ത് ഉണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ സുഹൃത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page