അവിഹിത ബന്ധം സംശയിച്ച് കാമുകിയെ അടിച്ചുകൊന്ന കേസ്; ഇന്ത്യക്കാരന് സിങ്കപ്പൂരില്‍ 20 വര്‍ഷം തടവ്

ന്യൂദെല്‍ഹി: മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് കാമുകിയെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെ സിങ്കപ്പൂര്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കൃഷ്ണന്‍(40)എന്നയാളെയാണ് ശിക്ഷിച്ചത്.
2019 ജനുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. നാല്‍പതുകാരിയായ മല്ലിക ബീഗമാണ് കൊല്ലപ്പെട്ടത്. യുവതിയും കൃഷ്ണനും പ്രണയത്തിലായിരുന്നു. മദ്യപാനിയായ കൃഷ്ണന്‍ കാമുകിക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് വാക്കുതര്‍ക്കം പതിവായിരുന്നുവത്രെ. പല തവണ മല്ലിക ബീഗം അക്രമത്തിനിരയാവുകയും ചെയ്തു. അവസാനം മര്‍ദ്ദനം പരിധിവിടുകയും മല്ലിക ബീഗം കൊല്ലപ്പെടുകയും ചെയ്തു. ഇക്കാര്യം കൃഷ്ണന്‍ തന്നെയാണ് പൊലീസില്‍ അറിയിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page