മകളുടെ കല്ല്യാണത്തിന് ബാങ്ക് നിക്ഷേപം തിരികെ ലഭിച്ചില്ല; പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: മകളുടെ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം നല്‍കിയില്ല. ഇതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി സോമസാഗരം(55) ആണ് മരണപ്പെട്ടത്. ഏപ്രില്‍ 19ന് ആണ് ഇദ്ദേഹം വിഷം കഴിച്ചത്.
പെരുമ്പഴത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇദ്ദേഹത്തിന് അഞ്ചുലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി പണം തിരികെയെടുക്കാന്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപം തിരികെ ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്താല്‍ വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page