ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേര്‍ മരിച്ചു

ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് ചെമ്മീന്‍ കൊണ്ടുവന്ന ലോറിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.55ന് അപകടത്തില്‍പെട്ടത്. ഉറങ്ങിപോകാനാണ് സാധ്യത എന്ന് നാട്ടുകാര്‍ പറയുന്നു
ആന്ധ്രയില്‍നിന്നുള്ള മല്ലി, ഹബീബ് ഭാഷ എന്നിവരാണ് മരിച്ചത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്കും ആങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page