14 കാരിയെ പല സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും

കാസര്‍കോട്: 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28 വയസ്സുകാരനായ പ്രതിക്ക് 54 വര്‍ഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കല്‍ കടുമേനി, പാട്ടേങ്ങാനം സ്വദേശി ആന്റോ ചാക്കോച്ചന്‍ എന്ന ആന്റപ്പനെ(28)ആണ് ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയെ 2019 ഏപ്രില്‍ മാസത്തില്‍ പല …

ആലുവയിലെ വീട്ടില്‍ റെയ്ഡ്; നാലു തോക്കുകളും എട്ട് ലക്ഷം രൂപയും പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍

ആലുവ: രഹസ്യവിവരത്തെത്തുടര്‍ന്ന് ആലുവയിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാല് തോക്കുകളും എട്ടുലക്ഷം രൂപയും പിടികൂടി. റിയാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാണ് വീട്ടില്‍ റെയ്ഡിനിടയാക്കിയതെന്ന് സംശയിക്കുന്നു. രഹസ്യവിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും വീട് വളയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാത്ത തോക്കുകളും പണവും നാലു കത്തികളും പിടികൂടിയത്.

വ്യാജ ബലാല്‍സംഗ കേസ്; പ്രതി അനുഭവിച്ച അതേ കാലയളവ് യുവതിയും തടവില്‍ കഴിയണമെന്ന് കോടതി

ബലാത്സംഗക്കേസില്‍ വ്യാജ മൊഴി നല്‍കിയ യുവതിക്ക് എട്ടിന്റെ പണി നല്‍കി കോടതി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം. 2019-ലാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. …

60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിക്ക് അഗ്‌നിരക്ഷാ സേന രക്ഷകനായി. ചെങ്കള കോലാച്ചിയടുക്കം അബ്ദുല്‍ കബീറിന്റെ വീട്ടുപറമ്പിലെ നിര്‍മാണം നടക്കുന്ന കിണറിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മുകളിലേക്ക് കയറുന്നതിനിടെ 30 അടി ഉയരത്തില്‍ വച്ച് വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. കര്‍ണാടക സ്വദേശി സുരേഷാ(26)ണ് അപകടത്തില്‍പ്പെട്ടത്. കിണറ്റിലേക്ക് വീഴുമ്പോള്‍ മണ്ണും വീണിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തി …

കനത്ത ചൂടിനിടയില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വ്യാഴാഴ്ചയും വെളളിയാഴ്ചയും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടയില്‍ മഴ മുന്നറിയിപ്പും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാട്ടിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളിലും അതാത് ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും താപനില ഉയര്‍ന്നു നില്‍ക്കുമെന്ന മുന്നറിയിപ്പ് തുടരുകയാണ്.ഇന്ന് ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് …

മേയര്‍ -ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ പരാതിയില്‍ മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയരുടെ സഹോദരന്‍, ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.ആര്യാ രാജേന്ദ്രനും …

ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്ത് കൊണ്ടു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ പന്ത് സ്വകാര്യ ഭാഗത്ത് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു. പൂനെ, ലോഹെഗോണിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൗര്യ കാളിദാസ് ഖാന്‍ഡ്വെയാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശൗര്യ കാളിദാസ്. ബോളിംഗ് ചെയ്യുകയായിരുന്നു കുട്ടി. ബാറ്റര്‍ അടിച്ച പന്ത് ശക്തിയോടെ ശൗര്യയുടെ സ്വകാര്യഭാഗത്ത് പതിക്കുകയായിരുന്നു. കളിസ്ഥലത്ത് ബോധംകെട്ട് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി ക്രിക്കറ്റ് കളിക്കുന്നതും പന്ത് സ്വകാര്യഭാഗത്ത് കൊണ്ട് വീഴുന്നതും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം …

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്നെയാണെന്നാണ് നടി കങ്കണ; പരിഹസിച്ച് സോഷ്യല്‍ മീഡിയ

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്നെയാണെന്നാണ് നടി കങ്കണ. കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. പ്രചരണത്തിരക്കിലാണ് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ താനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണയുടെ അവകാശവാദം.രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ …

വ്യാജ പൊലീസ് ചമഞ്ഞ് ഒടിപി ആവശ്യപ്പെട്ടു; വിശ്വസിച്ച് നമ്പര്‍ അയച്ചുകൊടുത്ത വനിതാ ഡോക്ടറുടെ 9.90 ലക്ഷം തട്ടി

കണ്ണൂര്‍: വ്യാജ പൊലീസ് ചമഞ്ഞ് തട്ടിപ്പ് സംഘം വനിതാ ഡോക്ടറുടെ 9.90 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ ഡോക്ടറുടെ പരാതിയിന്മേല്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃപ്പുണിത്തുറയിലെ ആയുര്‍വേദ ഡോക്ടറും പരിയാരം, മണ്ടൂര്‍ സ്വദേശിയുമായ അഞ്ജലി ശിവറാം ആണ് തട്ടിപ്പിനിരയായത്. മെയ് ഒന്നിനാണ് തട്ടിപ്പിന്റെ തുടക്കം. ദുബായ് പൊലീസാണെന്ന വ്യാജേന പ്രദീപ് സവാനിയെന്നയാള്‍ വനിതാ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം. ഡോക്ടര്‍ക്കെതിരെ മുംബൈ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ നമ്പറും …

അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സിഎച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു

കാസര്‍കോട്: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷററും മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാവനഗറിലെ സി.എച്ച് അസ്ലം(48) അന്തരിച്ചു. അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഉച്ചയോടെ ബാവാ നഗറിലെ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി, കാഞ്ഞങ്ങാട് അബുദാബി കമ്മിറ്റി ഭാരവാഹി, ബാവനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റി ന്റെ മുഖ്യ സംഘാടകന്‍, കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന്റെ മെട്രോ മുഹമ്മദ് …

അരളിച്ചെടി വീണ്ടും വില്ലനായി; ഇലതിന്ന പശുവും കിടാവും ചത്തു

അരളിച്ചെടിയുടെ ഇല അബദ്ധത്തില്‍ കടിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധ കാരണം നഴ്‌സ് മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പെ മറ്റൊരു ദുരന്തം കൂടി. തീറ്റക്കൊപ്പം അബദ്ധത്തില്‍ കുടുങ്ങിയ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു.പത്തനംതിട്ടയിലാണ് സംഭവം. പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. അയല്‍ക്കാര്‍ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇലകള്‍ അബദ്ധത്തില്‍ തീറ്റക്കൊപ്പം പെട്ടുപോയതാണ് സംഭവത്തിനിടയാക്കിയത്. പശുവും കിടാവും ഭക്ഷണം കഴിച്ചിരുന്നില്ല. ചക്ക തീറ്റയായി കൊടുത്തതിനെച്ചൊല്ലി ഉണ്ടായ ദഹനക്കേടായിരിക്കുമെന്ന് കരുതി പങ്കജവല്ലി മൃഗാശുപത്രിയില്‍ എത്തിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലി കണ്ടത് കിടാവ് ചത്തുകിടക്കുന്നതാണ്. …

പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ചു; യുവാവിനെ മാതാവും മക്കളും ചേര്‍ന്ന് തൂക്കിക്കൊന്നു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച യുവാവിനെ സ്ത്രീയും പീഡനത്തിനിരയായ പെണ്‍മക്കളും സ്ത്രീയുടെ സഹോദരനും ചേര്‍ന്ന് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവം. സഞ്ജയ് എന്ന് പേരുള്ള 35 കാരനാണ് കൊല്ലപ്പെട്ടത്.യുവാവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിനിടയാക്കിയതെന്നും സ്ത്രീ മൊഴി നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മെയ് 1 ന് രാത്രിയുണ്ടായ കൊലപാതകത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ”സ്ത്രീയും മക്കളും താമസിക്കുന്ന സ്ഥലത്തിന് അടുത്താണ് കൊല്ലപ്പെട്ട യുവാവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി മദ്യലഹരിയില്‍ …

മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച ഹര്‍ജി തള്ളിയത്.സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് വീണാ വിജയന് സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.ഇത് സംബന്ധിച്ച് കുഴല്‍നാടന്‍ ആദ്യം വിജിലന്‍സിന് പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അതേ സമയം പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്നു …

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു; വാഹനങ്ങള്‍ തകര്‍ത്തു

ലക്നൗ: തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ത്തു.ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.അക്രമവിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.അമേഠി മണ്ഡലത്തില്‍ സ്മൃതിഇറാനിയും ബിജെപി പ്രവര്‍ത്തകരും കടുത്ത ഭീതിയിലാണെന്നും ആസന്നമായ തോല്‍വിയില്‍ നിരാശപൂണ്ടാണ് അക്രമണം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.അമേഠിയില്‍ ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മ്മയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി …

ബേഡകം എസ്.ഐ വിജയന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം

കാസര്‍കോട്: എലിവിഷം അകത്ത് ചെന്ന് മരണപ്പെട്ട ബേഡകം എസ്.ഐയ്ക്ക് സഹപ്രവര്‍ത്തകരും നാട്ടുകാരും യാത്രാമൊഴി നല്‍കി. മൃതദേഹം രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനടുക്കം പാടിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബേഡകം ഗ്രേഡ് എസ്.ഐ.യായിരുന്ന വിജയന്‍ ശനിയാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ആദ്യം പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പൊലീസ് …

കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു; ഉദുമ കാപ്പില്‍ വയലില്‍ വെള്ളം കയറി

കാസര്‍കോട്: കേരളതീരത്തെ കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു, ഉദുമ, കാപ്പില്‍ വയലിലും പുഴയിലും വെള്ളം കയറി. ഞായറാഴ്ച അനുഭവപ്പെട്ടു തുടങ്ങിയതാണ് കള്ളക്കടല്‍ പ്രതിഭാസം. ഞായറാഴ്ച വൈകിട്ട് തൃക്കണ്ണാട് ഭാഗത്ത് വെള്ളം കയറിയിരുന്നു. ശക്തമായ തിരമാല ഉണ്ടായിരുന്നുവെങ്കിലും കാപ്പിലില്‍ ഇന്നലെ സുരക്ഷിതമായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറ്റത്തിന്റെ സമയത്ത് കടല്‍ത്തിരമാലകള്‍ ശക്തമാവുകയും കരയിലേക്ക് അടിച്ചുകയറുകയുമായിരുന്നുവെന്ന് തീരദേശവാസികള്‍ പറഞ്ഞു. ഇന്നലെ വരെ കുട്ടികള്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കാപ്പില്‍ വയലില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരമാലകള്‍ അടിച്ചുകയറി കാപ്പില്‍ പുഴയിലും വെള്ളം കയറിയിട്ടുണ്ട്. അഴിമുഖം അടഞ്ഞുകിടക്കുന്നതിനാല്‍ …

ലാഭവിഹിത വാഗ്ദാനം; ബേക്കല്‍ സ്വദേശിയുടെ 31,92,785 രൂപതട്ടിയെടുത്തു; നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലാഭവിഹിതം വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാല് പ്രതികളെ ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ അഞ്ചുഡി പുതിയകടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബ ഷീര്‍(23), താനൂര്‍ കോര്‍മന്തല പുറഞ്ഞിന്റെ പുരക്കല്‍ പി.പി.അര്‍സല്‍മോന്‍ (24), പരിയാപുരം മോയിക്കല്‍ ഒട്ടുമ്പുറം വീട് ഫാറൂക്ക്പള്ളി എം.അസീസ്(31), കോര്‍മാന്‍ കടപ്പുറം ചെക്കിഡെന്റപ്പുരയില്‍ സി. പി.താജുദ്ദീന്‍ എന്ന സാജു(40) എന്നിവരാണ് അറസ്റ്റിലായത്. തൃക്കണ്ണാട് …

മംഗളൂരുവില്‍ പൊലീസ് കാവലില്‍ ചികില്‍സയിലായിരുന്ന മള്ളങ്കൈ സ്വദേശി ആശുപത്രിയില്‍ ആത്മഹത്യചെയ്തതായി വിവരം

മംഗളൂരു: പൊലീസ് കാവലില്‍ വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രതി ആത്മഹത്യചെയ്തതായി വിവരം. ബന്തിയോട് മള്ളങ്കൈ കുറുമ സ്വദേശി മുഹമ്മദ് നൗഫല്‍(26) ആണ് മരിച്ചത്. ആശുപത്രിയില്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചത്. 2022 ഡിസംബര്‍ 26 ന് കൊണാജെ പൊലീസ് നൗഫലിനെ അറസ്റ്റുചെയ്തിരുന്നു. അതിന് ശേഷം നൗഫല്‍ തടവിലായിരുന്നു. ജയിലില്‍ കഴിയവേ രോഗബാധിതനായി. ഇയാളെ കഴിഞ്ഞ മാസം 25നാണ് വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് കാവലിലായിരുന്നു ചികില്‍സ. തിങ്കളാഴ്ച പുലര്‍ച്ചേ മൂന്നേമുക്കാലോടെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെഡ് …