അബുദാബി കെ.എംസിസി സംസ്ഥാന ട്രഷററും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സിഎച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു

കാസര്‍കോട്: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷററും മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാവനഗറിലെ സി.എച്ച് അസ്ലം(48) അന്തരിച്ചു. അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഉച്ചയോടെ ബാവാ നഗറിലെ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി, കാഞ്ഞങ്ങാട് അബുദാബി കമ്മിറ്റി ഭാരവാഹി, ബാവനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റി ന്റെ മുഖ്യ സംഘാടകന്‍, കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന്റെ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയലിസസ് സെന്റര്‍ സ്ഥാപിക്കുന്നതിലും സി.എച്ച് അസ്ലം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ട്രഷററും മുസ്ലിംലീഗ് നേതാവുമായ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജിയുടെയും കെ.എച്ച് ബിഫാത്തിമയുടെയും മകനാണ്. കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജിയുടെ മകള്‍ നസീറയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്ത് മെഹറജബിന്‍, ആയിഷത്ത് നൂരിയ, മുഹമ്മദ് അസ്ലം, സഹോദരങ്ങള്‍: സി.എച്ച് നിസാര്‍, അഡ്വ.നുസൈബ്, ആജിഷ അഹമ്മദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page